പ്രിയ ക്നാനായ സഹോദരങ്ങളെ, സമുദായ സ്നേഹികളെ, നമ്മുടെ മെത്രാന്മാരും രൂപതാ സമിതിയും കോടതിയിൽ കാനായ സമുദായത്തെക്കുറിച്ച് തെറ്റായ നിർവചനങ്ങൾ നൽകിയും, ഗൂഢാലോചനകളിലൂടെ, നമ്മുടെ നിലനിൽപ്പ് അപകടത്തിലാക്കും വിധം കോട്ടയം രൂപതയുടെ നിയമസംഗ്രഹം തിരുത്തിയും, പ്രവാ സികളായ നമ്മുടെ സഹോദരങ്ങളെ വടക്കുംഭാഗ മെത്രാന്മാരുടെ കീഴിലാക്കിയും, ഇല്ലാത്ത കാനൻ നിയമം ഉദ്ധരിച്ച് അവരുടെ കോട്ടയം രൂപതാംഗത്വം നഷ്ടപ്പെടുത്തിയും മുന്നോട്ട് പോയിക്കൊണ്ടിരിക്കു മ്പോൾ, ഇടവക വികാരികളിലൂടെ നമ്മുടെ ആളുകളിൽ അന്തച്ഛിദ്രവും അടിച്ചമർത്തലുകളും വിഭാഗീയതയും സൃഷ്ടിച്ച് അവരെ വിഭജിച്ച് ഭരിക്കുവാനും അതുവഴി കോട്ടയം രൂപതയെ സീറോ മലബാർ വത് ക്കരിച്ച് നമുക്കായി കിട്ടിയ രൂപതയെ അന്യാധീനപ്പെടുത്തുവാനു മുള്ള കുത്സിത ശ്രമങ്ങൾ ചില തല്പരകക്ഷികളുടെ സഹായത്തോടെ നമ്മുടെ രൂപതാമെത്രാൻ നടപ്പിലാക്കി വരുന്ന കാര്യങ്ങൾ നമ്മൾ ഓരോ തെക്കുംഭാഗനും തിരിച്ചറിയണം.
ഓരോ ഇടവകയും കോട്ടയം രൂപത എന്ന ഭൗതീക ശരീരത്തിലെ ഓരോ അവയവങ്ങൾ എന്ന തിരിച്ചറിവോടെ, ഓരോ തെക്കുംഭാഗ നും അതെ ശരീരത്തിന് ബലവും ബഹുമാനവും നൽകുന്ന നാഡീ ഞരമ്പുകൾ എന്ന ബോധ്യത്തോടെ, സ്വവംശവിവാഹ നിഷ്ഠയിൽ അധിഷ്ഠിതമായ അംഗത്വം നമ്മുടെ ജീവശ്വാസമായി കണ്ട്, നമ്മുടെ ആചാരങ്ങളും വിശ്വാസ പൈതൃക പാരമ്പര്യങ്ങളും ഓരോ തെക്കും ഭാഗന്റെയും ജീവരക്തമായി സംരക്ഷിച്ചുകൊണ്ട്, കോട്ടയം രൂപതയിൽ നടമാടിക്കാണുന്ന അനാവശ്യങ്ങൾക്കും അനാശ്യാസങ്ങൾക്കും അനീ തിക്കുമെതിരെ പൊരുതുവാൻ വൈദീകധാർഷ്ഠ്യങ്ങൾക്ക് അറുതി
വരുത്തുവാൻ സത്യസന്ധതയോടെ, സുതാര്യതയോടെ, നെഞ്ചുറപ്പോടെ ജനാധിപത്യത്തിനും ജനപ്രാതിനിധ്യത്തിനും ഊന്നൽ കൊടുത്തു കൊണ്ട് പ്രവർത്തിച്ചിരുന്ന "കാനായ മഹാജനസഭ' എന്ന പേരിൽ ഒരു അൽമായ സംഘടന പണ്ട് നമുക്കുണ്ടായിരുന്നു. ഇന്ന് അത് കെസിസി എന്ന പേരിൽ മെത്രാന്റെ തിരുഹിതങ്ങൾക്കു വഴങ്ങാൻ മാത്രമായിട്ടുള്ള ഒരു സ്തുതിപാഠകസമിതിയായി മറിക്കഴിഞ്ഞിരിക്കു ന്നു. പൂർവകാല പ്രൗഢിയോടെ ജനാധിപത്യമര്യാദകൾ പുലർത്തി ക്കൊണ്ട് അൽമായരാൽ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്ത് കോട്ടയം രൂപതയ്ക്ക് കാവലാളായി വർത്തിക്കുവാൻ കാ നായ മഹാജനസഭ' പുനർജിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രിയ സുഹൃത്തുക്കളെ, സമുദായ സ്നേഹത്തെപ്രതി കുറെ സു മനസ്സുകൾ സഹകരിക്കുകയും സംഭാവന നൽകുകയും ചെയ്യുന്നത് വഴി, ക്നാനായ വാർത്ത എന്ന പേരിൽ KSP അഥവാ ക്നാനായ സമുദായ പക്ഷം' കഴിഞ്ഞ ആറു മാസക്കാലമായി തപാൽ വഴിയും ഓൺലൈനായും ഒരു Monthly Bullettin അയച്ചു വരുന്നു.
യാഥാർഥ്യം തിരിച്ചറിഞ്ഞിട്ടില്ലാത്ത നമ്മുടെ സാഹോദരങ്ങളിലേക്ക് കൂടുതലായി ഇനിയും നമ്മുടെ ക്നാനായ വാർത്ത എത്തേണ്ടതുണ്ട്.