"പി എസ് സീ കോഴ വിവാദം ജനങ്ങളുടെ സംശയമകറ്റണം " എന്ന വളരെ ധാർമിക സൗന്ദര്യം കുത്തി നിറച്ച തലക്കെട്ടോടു കൂടി 2024 ജൂലൈ 14 ന് ഇറക്കിയ നമ്മുടെ മുഖപത്രത്തിന്റെ എഡിറ്റോറിയൽ വായിച്ചപ്പോൾ അതൊരു തെരുവ് വേശ്യയുടെ കവല പ്രസംഗത്തെക്കാൾ അതൊരു മലമുകളിലെ പ്രസംഗം പോലെ തോന്നി.
"ഉയർന്ന മൂല്യങ്ങളും തത്വ ദീക്ഷയും മുറുകെ പിടിച്ച്, നിഷ്പക്ഷമായും സുതാര്യമായും പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ പി എസ സീ യിലേക്കുള്ള നിയമനം എല്ലാ അർഥത്തിലും വിവാദത്തിന് അതീതമാകണം"
ചീഫ് എഡിറ്റർ റവ. ഡോ. മാത്യു കുറിയാത്തറയുടെ ഈ ഭൂലോക തള്ളു കാണുമ്പോ, ഒന്നും അറിയാൻ മേലാത്ത പെണ്ണ് ഇവിടെ പെറ്റു കിടപ്പുണ്ട് എന്ന് പറയുന്നത് പോലെ അല്ലാതെ അതിൽ എന്താത്മാർഥത ആണുള്ളത്? തെക്കും ഭാഗ "ജനതക്ക് വേണ്ടി" നിലവിൽ വന്ന കോട്ടയം രൂപതയുടെ നയ രൂപീകരണ കമ്മിറ്റി അല്ലെങ്കിൽ നിയമ നിർമാണ കമ്മിറ്റി, ആലോചന കമ്മിറ്റി ഇനി ഇതൊന്നുമല്ലെങ്കിൽ ഉപദേശക സമിതി കമ്മിറ്റി (പാസ്റ്ററൽ കൗൺസിൽ ഇതിൽ ഏതാണ് എന്നവര്ക്ക് പോലും വലിയ പിടി കാണില്ല) യിലേക്ക് അടുത്ത മൂന്നു വർഷത്തേക്ക് മൂന്ന് വർഷത്തേക്ക് "സഭാ നിയമങ്ങൾക്ക് വിധേയമായി" (അപ്പൊ പിന്നെ സ്തുതിപാഠക കമ്മിറ്റി അല്ലെങ്കിൽ ഓശാന കമ്മിറ്റി എന്ന് വിളിക്കുന്നതാവും കൂടുതൽ ശരി) ഉൾപ്പെടുത്തിയിട്ടുള്ളവരുടെ ലിസ്റ്റ് റവ. ഡോ. മാത്യു കുരിയത്തറ കണ്ടിട്ടുണ്ടോ എന്തിരോ എന്തോ. പ്രോട്ടോ സിഞ്ചല്ലൂസ്, സിഞ്ചല്ലൂസ്, പ്രൊ-പ്രോട്ടോ സിഞ്ചല്ലൂസ് (ഇവരൊക്ക ഏത് സഭക്കാരാണെന്നറിയില്ല) ജുഡീഷ്യൽ വികാർ, ചാൻസിലർ, പ്രൊക്കുറേറ്റർ, പാസ്റ്ററൽ കോഓർഡിനേറ്റർ, ഫൊറോനാ വികാരിമാർ (അവരുടെ ഡ്രൈവർമാരെ കൂടാതെ,മിനിമം ഒരു പതിനഞ്ചു പേര്) പ്രസ്ബിറ്റേറിയൽ കൗൺസിൽ സെക്രട്ടറി, ചൈതന്യ പാസ്റ്ററൽ കൗൺസിൽ ഡയറക്റ്റർ, ബരുമറിയം പാസ്റ്ററൽ സെന്റർ ഡയറക്റ്റർ, അതിരൂപതാ മയിനെർ സെമിനാരി റെക്റ്റർ, തിരുഹൃദയ ദാസ സമൂഹം സുപ്പീരിയർ, മിഷനറി സൊസൈറ്റി ഓഫ് സെന്റ് പയസ് ടെൻത്, വല്ലംബ്രോസൻ സമൂഹം സുപ്പീരിയർ, പ്രസ്ബിറ്ററൽ കൗൺസിൽ പ്രതിനിധി, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജെനെറാൾ, സെന്റ് ജോസഫ്‌സ് കോൺഗ്രിഗേഷൻ മദർ ജെനെറാൾ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സുപ്പീരിയർ, എൽ ഡി എസ് ജെ ജി (ഇതെന്താണെന്ന് അറിയാവുന്നവർ പറഞ്ഞു തന്നാൽ നന്ന്) സുപ്പീരിയർ, എഡ്യൂക്കേഷണൽ ഏജൻസി ഓഫ് സ്‌കൂൾസ് സെക്രട്ടറി, കാരിത്താസ് ആശുപത്രി ഡയറക്റ്റർ, കാരിത്താസ് ആയുർവേദ ആശുപത്രി ഡയറക്റ്റർ, അപ്നാ ദേശ് ചീഫ് എഡിറ്റർ, തൂവാനിസാ ഡയറക്റ്റർ, കെ സീ സീ പ്രസിഡന്റ്, കെ സീ സീ മലബാർ റീജിയൻ പ്രസിഡന്റ്, കെ സീ ഡബ്ല്യൂ എ പ്രസിഡന്റ്, കെ സീ വൈ എൽ പ്രസിഡന്റ്, കെ സീ വൈ എൽ മലബാർ റീജിയൻ പ്രസിഡന്റ്, ലീജിയൻ ഓഫ് മേരി പ്രസിഡന്റ്, ഫ്രൻസിസ്കൻ അസോസിയേഷൻ പ്രസിഡന്റ്, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് , ഡയാസ്പറ മിനിസ്ട്രി പ്രീസ്‌റ് ഇൻ ചാർജ് (നമ്മുടെ മെത്രാച്ചന് വേറെ എങ്ങും ഒരധികാരവുമില്ല പിന്നെ ഈ പറയുന്ന ഡയാസ്പറ മിനിസ്ട്രി പ്രീസ്‌റ് ഇൻ ചാർജ് എന്ന പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്താണ് റോള് )
മേല്പറഞ്ഞിട്ടുള്ള കക്ഷികളെ കൂടാതെ സ്റ്റീഫൻ ജോർജ്, തോമസ് ചാഴികാടൻ, അഡ്വക്കേറ്റ് അജി കോയിക്കൽ, പുല്ലുകാട്ട് സജി, ഷെവ. ജോയി ജോസഫ് കൊടിയന്തറ, സർവ്വശ്രീ ജസ്റ്റിസ് സിറിയക് ജോസഫ് തുടങ്ങി കുറച്ചു Most Reverent ആയിട്ടുള്ളവരും ഇക്കൂട്ടത്തിൽ പെടും നോമിനേറ്റഡ് അംഗങ്ങൾ എന്ന ഓമന പേരിൽ കുത്തി നിറക്കപ്പെടുന്നവരിൽ പെടുന്നവരാണ്.
ഇടവക തോറും പ്രസിദ്ധപ്പെടുത്തിയ list അനുസരിച്ച് ( അതിൽ നമ്മുടെ മെത്രാച്ചൻറെയും വികാരി ജെനറാളിന്റെയും പേരുകൾ കണ്ടില്ല അവരെ കൂടാതെ എന്തോന്ന് പാസ്റ്ററൽ കൗൺസിൽ) എന്തായാലുംപ്രസിദ്ധപ്പെടുത്തിയ list അനുസരിച്ച് ആകെ 110 ൽ 56 ഉം നല്ല തീർന്ന മൂട് താങ്ങികൾ ആകാനാണ് സാധ്യത. ക്നായിത്തൊമ്മായുടെ കാരുണ്യം കൊണ്ട് അതിൽ ഒന്നോ ഒറ്റയോ കാണും മെത്രാച്ചനോടുള്ളതിനേക്കാൾ സമുദായത്തോട് കൂറുള്ളവർ. പക്ഷെ വെട്ടിക്കാടൻ അനുവദിച്ചിട്ട് വേണം അവര് വാ തുറക്കാൻ ഇതിന് പുറമെ നമ്മുടെ മെത്രാച്ചന് സംഗതികളുടെ പോക്കനുസരിച്ച് കാര്യങ്ങൾ കൂടുതൽ സഭാ പരവും സുതാര്യവുമാക്കാൻ തനിക്ക് റാൻ മൂളുന്ന കൂടുതൽ ആളുകളെ നോമിനേറ്റ് ചെയ്യാൻ അധികാരം ഉണ്ടെന്നാണ് അറിവ്
ഇങ്ങനെ കാര്യങ്ങൾ ഓടിച്ചുകൊണ്ടിരിക്കുന്ന, എന്തിന് നമ്മുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ തുച്ഛമായ ശമ്പളത്തിൽ നിന്ന് പോലും പണം നിയമ വിരുദ്ധമായി പിടിച്ചു പറിച്ചു വസൂലാക്കി കൊണ്ടിരിക്കുന്ന രൂപതയുടെ മുഖ പത്രത്തിന് ഉയർന്ന മൂല്യങ്ങളെ കുറിച്ചും, തത്വ ദീക്ഷയെ കുറിച്ചും, നിഷ്പക്ഷതയെ കുറിച്ചും സുതാര്യതയെ കുറിച്ചും ഒക്കെ ഗിരിപ്രഭാഷണം നടത്താൻ എന്ത് യോഗ്യത
"സാമ്പത്തിക നേട്ടത്തിന് വേണ്ടി കമ്മ്യൂണിസ്റ് പാർട്ടിയിൽ പലരും കടന്നു വരുന്നുണ്ടെന്നുള്ള പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം ഇത്തരുണത്തിൽ കൂട്ടി വായിക്കേണ്ടതാണ്" എന്നൊക്കെ സാരോപദേശം തള്ളി വിടുന്ന റവ.ഡോ. മാത്യു കുരിയത്തറ എന്തെ നമ്മുടെ ഓരോ ഇടവകകളിലും സ്വന്തം വൈദീക ശ്രേഷ്ട്ടർ കാട്ടി കൂട്ടി കൊണ്ടിരിക്കുന്ന സാമ്പത്തിക അഴിമതികളും അന്തർച്ഛിദ്ര പ്രവണതകളും, ജനാധിപത്യ വിരുദ്ധ നടപടികളും കാണാതെ പോകുന്നു? ഇങ്ങനെ ഒക്കെ മലമുകളിലെ പ്രസംഗങ്ങൾ നടത്തുന്ന നിങ്ങൾ അറിഞ്ഞിരിക്കുക എല്ലാവർക്കും എല്ലാം മനസ്സിലാകുന്നുണ്ട്.
വളരെ സ്നേഹത്തോടെ,
തൊമ്മൻ മാപ്പിള
Tags
Latest-News