UKKCA യുടെ 21 മത് കൺവെൻഷൻ 2024 ജൂലൈ 6 ന് നടക്കുകയാണ്! | സിബി തോമസ് കണ്ടത്തിൽ


പ്രിയ ക്‌നാനായ സഹോദരങ്ങളെ.

UKKCA യുടെ 21 മത് കൺവെൻഷൻ 2024 ജൂലൈ 6 ന് നടക്കുകയാണല്ലോ.അതിനുള്ള ഒരുക്കങ്ങൾ യൂണിറ്റ് തലങ്ങളിൽ നടക്കുകയാണ് എന്ന്അറിയാം.

ഈ കമ്മറ്റിയുടെ രണ്ടാമത്തെ കൺവെൻഷൻ ആണ് പടിവാതിക്കൽ എത്തിനിൽക്കുന്നത്.അതിന്റെ വിജയത്തിനായി കമ്മറ്റിയിലുള്ള എല്ലാവരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ്.നമ്മൾ കാത്തിരിക്കുന്നത് 7000 ക്നാനായക്കാരെആണ്.എത്രമാത്രം ക്നാനായക്കാരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന അതിവിശാലവും,സൗകര്യങ്ങളും ഉള്ള സ്ഥലം ആണ് നമ്മൾകണ്ടെത്തിയത്.

UK യിലെ ക്നാനായക്കാരുടെ വികാരമാണ് UKKCA.UK യിലെ ക്‌നാനായ സമുദായ അംഗങ്ങൾക്ക് സമുദായ വളർച്ചയ്ക്കും ശാക്തീകരണത്തിനും എന്നും താങ്ങും തണലും ആയി നിൽക്കുന്ന സമുദായ സംഘടനയാണ് നമ്മുടെ UKKCA.അതിന് ജീവശ്വാസവും വെള്ളവും വളവുമൊക്കെ കാലാകാലങ്ങളിൽ നൽകി പരിപാലിച്ചിരുന്നവർ നിരവധിയുണ്ട്.അവരെയെല്ലാം നന്ദിയോടെ ഓർക്കുവാൻ ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും തെക്കുംഭാഗ സമുദായം അതിന്റെ പ്രതാപത്തിൽ നിലനിൽക്കുന്നത് സ്വാവംശ വിവാഹധിസ്ടിതമായ സമൂഹമായതുകൊണ്ടാണ്.

ഇന്ന് ഈ സമുദായവും,നമ്മുടെ സംഘടനയും വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് കടന്നുപോകുന്നത്.നമ്മുടെ പൂർവ്വികർ നേരിട്ട പ്രയാസങ്ങളെക്കാൾ ഭയക്കരമായ പ്രതിസന്ധികൾ സമുദായം ഇപ്പോൾ നേരിടുകയാണ്.എങ്കിലും നമ്മൾ അതിനെ ഒക്കെ തരണം ചെയ്‌തു നേരായ രീതിയിൽ തന്നെ പൊയ്കൊണ്ടിരിക്കുകയാണ്.

ക്‌നാനായ സമുദായത്തിന്റെ നിലനിൽപ്പ് നമ്മുടെ ഓരോരുത്തരുടെയും കൈകളിലാണ്.ആ തിച്ചറിവ് എല്ലാ ക്നാനായക്കാർക്കും നാം പകർന്നു കൊടുക്കേണ്ടിയിരിക്കുന്നു.

1911 ൽ പത്താം പിയൂസ് മാർപ്പാപ്പ കോട്ടയം രൂപത അനുവദിച്ചുതന്നത്,തെക്കുംഭാഗരുടെ സമുദായത്തിനും,വിശ്വാസജീവിതം വളര്ത്താനും കൂടിയാണ്.അതുവരെ ഈ ജനം അനുവർത്തിച്ചു വരുന്ന കീഴ്വഴക്കങ്ങളും പാരമ്പര്യങ്ങളും ശരിയാണെന്നും അതെല്ലാം തുടർന്ന് കൊണ്ടുപോകുന്നതിന് ഉള്ള അംഗീകാരം കൂടിയായിരുന്നു.

ക്‌നാനായ കൂട്ടായ്‌മ തകർന്നാൽ അതിരൂപത ഉൾപ്പെടെ എല്ലാം തകരും.ക്‌നാനായ സമുദായത്തിന്റെ ജന്മാവകാശികളായ സമുദായ അംഗങ്ങൾ അറിയാതെ ചുരുങ്ങിയ കാലത്തേയ്ക്ക് വന്നുപോകുന്ന പുരോഹിതർക്ക് സമുദായത്തിന്റെ ഐഡന്റിറ്റി തിരുത്താനുള്ള അധികാരമില്ല.സമുദായത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് സമുദായ അംഗങ്ങൾ ആണ്.

UK യിലെ ക്നാനായക്കാരുടെ ചങ്കിടിപ്പായ UKKCA.ക്‌നാനായ അംഗങ്ങളെ ചേർത്ത് നിർത്തുകയാണ് ചെയ്യുന്നത്.

നമ്മൾ മുന്നോട്ട് വയ്ക്കുന്നത് നമ്മുടെ നാട്ടിലെ മാതൃ ഇടവക നഷ്‌ടപ്പെടാതെ,ഇവിടുത്തെ രൂപതയിൽ ചേർക്കപ്പെടാതെ,ക്നാനായക്കാർക്കു മാത്രമായ ഒരു സംവിധാനവും.നമ്മൾക്ക് മാത്രമായ ഒരു അക്കൗണ്ട് സംവിധാനവും ഇതാണ് UKKCA മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ.

പ്രിയമുള്ളവരെ കാനൻ നിയമപ്രകാരം ഒരാൾക്ക് റീത്തുമാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.അതിന് ബിഷോപ്പുമാരുടെ പ്രത്യക അനുവാദം ഉണ്ടെങ്കിൽ മാത്രമേ നടക്കുകയുളൂ.അതിനാൽ ലാറ്റിൻ പള്ളിയിൽ താല്ക്കാലിക അംഗത്വമെടുക്കുന്ന ക്‌നാനായ കത്തോലിക്കർക്ക് കോട്ടയം രൂപതാ അംഗങ്ങളായി തന്നെ തുടരുകയും ചെയ്യാം.എന്നാൽ ക്‌നാനായക്കാർ എടുക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതഅംഗത്വം താൽക്കാലികമല്ല.ഗ്രേറ്റ് ബ്രിട്ടൺ സിറോമലബാർ രൂപതഅംഗത്വം ക്നാനായക്കാരൻ എടുക്കുന്നതോടെ കോട്ടയം രൂപതാ അംഗ്വത്വം എന്നന്നേയ്ക്കുമായി നഷ്‌ടപ്പെടും.കാരണം ഒരാൾക്ക് ഒരേസമയം രണ്ടുരൂപതതയിൽഅംഗമായിരിക്കുവാൻ കാനൻ നിയമം അനുവദിക്കുന്നില്ല.

പല പ്രതിസന്ധികളെയും തരണം ചെയ്‌തു തന്നെയാണ് UKKCA സെൻട്രൽ കമ്മറ്റി മുന്നോട്ട് പോകുന്നത് ഈ സമുദായത്തിനുവേണ്ടി,സംഘടനയുടെ മുന്നോട്ടുള്ള വളർച്ചയ്ക്കുവേണ്ടി,വരും തലമുറയ്ക്കുവേണ്ടി.നിരവധിയായ പ്രവർത്തനങ്ങൾ നമ്മൾക്ക് ചെയ്യാൻ സാധിച്ചു എന്നാണ് വിശ്വസിക്കുന്നത്.UKKCA മുന്നോട്ട് കൊണ്ടുവന്ന സമുദായ പഠന ക്ലാസ്സുകൾക്ക് നമ്മുടെ സമുദായ അംഗങ്ങളിൽ നിന്ന് വളെരെ നല്ല സപ്പോർട്ട് ആണ് ലഭിച്ചിരിക്കുന്നത്.

എല്ലാവരെയും നമ്മുടെ കൺവെൻഷൻ നാഗരിയിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നു.നേരിൽ കാണാം എന്ന ശുഭ പ്രധീക്ഷയോടെ.

സിബി തോമസ് കണ്ടത്തിൽ


Post a Comment

Previous Post Next Post