UKKCA ബാഡ്മിന്റൺ വിജയകിരീടം മാറ്റമില്ലാതെ സിവനേജ് യൂണിറ്റിലേയ്ക്ക് തന്നെ സ്റ്റീവനേജ് യൂണിറ്റിലെ അനി ജോസഫ് ജെഫ് അനി ജോസഫ് സഖ്യവും, കൊവൻട്രിയുണിറ്റിലെ ജയൻ പീറ്റർഷാജി മുഖച്ചിറയിൽ സഖ്യവും, ലെസ്റ്റർ യൂണിറ്റിലെ ഗ്ലോറിയ ഇസബെല്ലാ സഖ്യവും സിവനേജ് യൂണിറ്റിലെ ജെഫ് അനിജീനാ മാത്യു സഖ്യങ്ങൾ
ബാഡ്മിൻറൺ മത്സര വിജയികൾ
UKKCAയുടെ ബാഡ്മിന്റൺ ടൂർണമെൻറിന് ഉജ്വല സമാപനം. പഴുതുകളില്ലാതെ പരാതികളില്ലാതെ, പങ്കെടുത്തവർ മുക്തകണ്ഠം പുകഴ്ത്തിയ സംഘാടക മികവുമായാണ് ബാഡ്മിന്റൺ മത്സരങ്ങൾ അവസാനിച്ചത്. തലേ ദിവസം തന്നെ സ്റ്റോക്ക് ഓൺ ട്രൻറ്റിലെത്തി സെൻട്രൽ കമ്മറ്റിയംഗങ്ങൾ തയ്യാറാക്കിയ കൃത്യമായ രൂപരേഖ മത്സര വിജയത്തിന് ഏറെ സഹായകമായി. ക്നാനായ ഐക്യവും, സഹകരണവും, പ്രതിഫലിച്ച മത്സരങ്ങളും, സമ്മാന വിതരണവും, UKKCAയ്ക്ക് അ ഭിമാന നിമിഷങ്ങളാണ് ഏകിയത്.
UKKCA ബാഡ്മിൻറൺ ടൂർണമെൻറുകളിൽ ഏറ്റവും അധികം ആളുകൾ പങ്കെടുക്കാറുള്ള സ്റ്റോക്ക് ഓൺ ട്രൻഡ് മത്സരവേദിയാക്കിയപ്പോൾ തന്നെ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന്റെ പാതി വഴി താണ്ടിയിരുന്നു. സ്റ്റോക് ഓൺ ട്രൻഡ് യൂണിറ്റംഗങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ സെൻട്രൽ കമ്മറ്റിയംഗളോടൊപ്പം പ്രവർത്തിച്ചത് മത്സര വിജയത്തിന് കാരണമായി. വളരെ ദൂരം യാത്ര ചെയ്ത് മത്സരത്തിനായി ഫെൻടൺ മേനർ പാർക്കിലെത്തിയവരെ സ്വീകരിയ്ക്കാനും ക്ഷേമമന്വേഷിയ്ക്കാനും സ്റ്റോക്കിലെ ക്നാനായക്കാർ മത്സരിച്ചപ്പോൾ ക്നാനായ മക്കളുടെ സഹോദര സ്നേഹത്തിന്റെ ചാരുത സ്റ്റോക്കിനെ പറുദീസയാക്കി മാറ്റി.