നേർച്ചപ്പണം നെറികേടുകൾക്കായി വിനിയോഗിക്കുന്ന കോട്ടയം ക്നാനായ കത്തോലിക്കാ രൂപതാ നേതൃത്വം മെനെസിസിനെ നിഷ്പ്രഭമാക്കുന്ന നിഷ്ട്ടൂര ജന്മങ്ങൾ

 

ക്നാനായ കത്തോലിക്കാ വൈദീകരും മെത്രാച്ചന്മാരും സന്യസ്തരും  വിശ്വാസികളുടെ നേർച്ചപ്പണം കൊണ്ട് മാത്രമാണ് സുഖ ജീവിതം കഴിക്കുന്നത് എന്നത് പച്ച പരമാർത്ഥം.   തിന്നിട്ട് എല്ലിനിടയിൽ കയറും പോലെ ഇവർ സ്വന്തം ജനങ്ങളെ അവരുടെ നേർച്ചക്കാശുപയോഗിച്ചും കൊണ്ട് കാനൻ നിയമങ്ങളെയും  രാജ്യത്തിൻറെ നിയമങ്ങളെപോലും കാറ്റിൽ പറത്തി കുതികാൽവെട്ടിത്തരം നിർബാധം തുടരുകയാണ്. 

പാലുകൊടുത്ത കൈകളിൽ തിരിഞ്ഞു കൊത്തുന്ന സർപ്പങ്ങളായി അവർ മാറിക്കഴിഞ്ഞിരിക്കുന്നു. ക്രിസ്തു പരിവേഷം നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്ന  മൂലക്കാട്ട് മെത്രാൻ കോട്ടയം ക്നാനായ കത്തോലിക്കാ രൂപതാ നേതൃത്വത്തെ അപ്രകാരം മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്നതിന് തെളിവായി വേണം നീണ്ടൂർ പള്ളി ഇടവക മുൻ കൈക്കാരൻ കദളിക്കാട്ടിൽ ജോർജ് ചേട്ടനോട് കാണിച്ചതിനെ നോക്കി കാണുവാൻ.  മഹാപുരോഹിതർക്കെതിരെ ക്രിസ്തു ആഞ്ഞു വീശിയ ചാട്ടവാറുകൾ കോട്ടയം ക്നാനായ കത്തോലിക്കാ രൂപതാ മെത്രാനെതിരെ സ്വന്തം അജഗണങ്ങൾ പൊടി തട്ടിയെടുക്കാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

സമുദായ സ്നേഹത്തെപ്രതി സഭാധികാരികൾ കാട്ടിക്കൂട്ടുന്ന നെറികേടുകളെ തുറന്ന് കാട്ടുവാൻ ശ്രമിക്കുന്നവർക്കെതിരെ രാഷ്ട്രീയ കോമരങ്ങളെയും, അവരുടെ കളിപ്പാട്ടങ്ങളായി വർത്തിക്കുന്ന പോലീസ് സംവിധാനങ്ങളെയും  ഉപയോഗിച്ച് കൊണ്ട് അടിച്ചമർത്തിക്കളയാം എന്ന് രൂപതാ നേതൃത്വം വ്യാമോഹിച്ചു പോയിട്ടുണ്ടെങ്കിൽ,  പൊന്നു തമ്പ്രാക്കന്മാരെ നിങ്ങൾക്ക് ഹാ കഷ്ട്ടം!   

നിങ്ങൾക്കെതിരെ നിങ്ങളുടെ കള്ളത്തരങ്ങൾക്കെതിരെ സംസാരിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കിയും വിരട്ടിയും രക്ഷപെടാൻ നിങ്ങൾ ശ്രമിക്കുമ്പോൾ അത് നിങ്ങളുടെ ഭീരുത്വമാണ് വിളിച്ചറിയിക്കലുന്നത്.    വായ് മൂടിക്കെട്ടി പ്രതിഷേധിക്കുവാൻ എത്തുന്നവർക്ക് മുന്നിലും കോട്ടയം അരമനയുടെ കവാടങ്ങൾ താഴിട്ടു പൂട്ടുമ്പോൾ പാറവിനായി പോലീസ് സേനയെ വിന്യസിക്കുന്ന നിങ്ങൾക്ക് എന്ത് ക്രിസ്തു പരിവേഷം? ഹൃദയ ശാസ്ത്രക്രീയയെ തുടർന്ന് കർശന വിശ്രമവും കരുതലും നിര്ബന്ധമായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ശ്രീ ജോർജ് കദളിക്കാടനെ കലാപകാരിയാക്കി ചിത്രീകരിച്ച നിങ്ങൾ പത്രോസിന്റെ പിൻഗാമികൾ.  യാതൊരു തർക്കവുമില്ല.   സത്യത്തെ ഒന്നല്ല രണ്ടല്ല മൂന്നു പ്രാവശ്യവും തള്ളി പറഞ്ഞവന്റെ മോതിരം അണിഞ്ഞിരിക്കുന്ന നിങ്ങൾ യൂദാസിൽ നിന്നും മനഃപ്രയാസത്തിന്റെയും മനസ്താപത്തിന്റെയും ഒക്കെ ചില പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്വർഗം പൂകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മൂലക്കാട്ട് മെത്രാച്ചനോട് വളരെ ബഹുമാനത്തോടെ പറയട്ടെ, എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികളാക്കുവാൻ നിങ്ങൾക്ക് കഴിയില്ല.

കോട്ടയം രൂപത തെക്കും ഭാഗ ജനതയ്ക്ക് വേണ്ടി സ്ഥാപിതമായതെങ്കിൽ,   ആ രൂപതയുടെ സ്ഥാവര ജംഗമ വസ്തുക്കൾ ക്നാനായക്കാരുടെ കരണവന്മാരായിട്ട് സൊരുക്കൂട്ടിയിട്ടുള്ളതാണെങ്കിൽ നിങ്ങൾ ചെവിൽ ഞുള്ളിക്കൊള്ളുക ഞങ്ങൾ തെക്കും ഭാഗർ നിങ്ങളുടെ ഖജനാവ് കണ്ടു കെട്ടും.  നിങ്ങൾ കാട്ടിക്കൂട്ടിയിട്ടുള്ള കാട്ടു നീതികൾക്ക് ഞങ്ങൾ പകരം ചോദിക്കും.  ക്നാനായ സമുദായത്തിന്റെ അടിവേര് മുറിക്കുവാൻ നിങ്ങൾ കോടതികളിൽ കൊടുത്തിട്ടുള്ള നുണവാചകങ്ങൾക്ക് നിങ്ങൾക്ക് മറുകൃതി ചെയ്യേണ്ടി വരും. മറുപടി ഞങ്ങൾ പറയിപ്പിക്കും.  ഒളിച്ചിരുന്നുംകൊണ്ട  അരമന അന്തേവാസികളെ ഉപയോഗിച്ചും കൊണ്ട് സമുദായത്തെയും കോട്ടയം രൂപതയേയും സീറോ മലബാറിൽ ലയിപ്പിക്കുവാൻ, തെക്കുംഭാഗരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അന്യാധീനപ്പെടുത്തുവാൻ താങ്കൾ കാണിക്കുന്ന ഈ പണികൾ എത്രയും വേഗം അവസാനിപ്പിക്കുക. തെറ്റുകൾ തിരുത്തുക, കുറ്റങ്ങൾ സ്വന്തം ജനത്തോട് ഏറ്റു പറയുക.   അരമന വക്കീലും വികാരിയാകാതെ വികാരി  ജനറൽ വേഷം കെട്ടി നടക്കുന്നവരുടെയും കോമാളിത്തരങ്ങൾക്ക് കൂട്ട് നിൽക്കുന്നത് വഴി മെത്രാച്ചൻ പോകാൻ ഒരുങ്ങുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിലേക്കായിരിക്കും. 

അധിക താമസം കൂടാതെ തന്നെ കോടതി അനുമതിയോടെ, പോലീസ് സേനയുട അകമ്പടിയോടെ ഞങ്ങൾ പണ്ട് ക്രിസ്തു ജെറുസലേം ദേവാലയത്തിലേക്ക് പ്രവേശിച്ചത് പോലെ ഒരു പ്രവേശനം പ്രതീക്ഷിക്കാം 

വളരെ സ്നേഹ ബഹുമാനങ്ങളോടെ 

General Secretary
Knanaya Catholic Society (K. C. S)

Post a Comment

Previous Post Next Post