- ആന്റോ സൈമൺ കണ്ടോത്ത്
പറയാതിരുന്നത് കൊണ്ട്, അപ്രീയ സത്യങ്ങളേ സത്യങ്ങൾ അല്ലാതെ ആക്കാൻ എങ്ങനെയാണ് സാധിക്കുക
ക്നായി തോമ്മായോടൊപ്പം അന്ത്യോക്യയിൽ നിന്നും കേരളത്തിൽ എത്തപ്പെട്ട ഉറഹാ മാർ യൗസേഫിന്റെ കുടുംബത്തെ കുറിച്ച് ഉള്ള ചർച്ചകൾ ഒരു തലത്തിലും നടക്കാത്തതും നടത്താത്തതും ഇന്നത്തെ സാഹചര്യത്തിൽ ചിന്തനീയം ആണ്
അന്ത്യോക്യൻ സഭാ സമ്പ്രദായത്തിൽ പട്ടക്കാരും മേല്പട്ടക്കാരും വിവാഹിതർ ആയിരുന്നു . അതുകൊണ്ടു തന്നെ ഉറഹാ മാർ യൗസേഫിന്റെ ഭാര്യ ഒരിക്കലും ഒരു ചർച്ചാ വിഷയം ആയിട്ടില്ല . കാരണം അതിൽ അന്നത്തെ കാലത്തു അതിനു ഒരു പ്രത്യേകത ഇല്ലായിരുന്ന നാട്ടു നടപ്പ് മാത്രം ആയിരുന്നു മെത്രാന്മാരുടെയും വൈദികരുടെയും വിവാഹ ജീവിതം. MGS നാരായന്റെയും KP പദ്മനാഭ മേനോന്റെയും കണ്ടെത്തലുകളിൽ വൈദികരുടെയും മെത്രാന്മാരുടെയും കുടുംബ ജീവിതങ്ങളെ പ്രതിപാദിക്കുന്നുണ്ട്
കൂനൻ കുരിശ് സത്യം വരെ ഉള്ള കാലം വരെ എല്ലാ ക്നാനായ വൈദികരും ക്നാനായ മെത്രാന്മാരും വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തിരുന്നു എന്ന് ചരിത്ര രേഖകൾ സാക്ഷ്യം നൽകുന്നു . അതിൽ തന്നെ പുനർവിവാഹം കഴിച്ചവരും ഉണ്ടായിരുന്നു . എന്ന് മാത്രം അല്ല കത്തോലിക്കാ പുരോഹിതരും വിവാഹ ജീവിതം നയിച്ചിരുന്നവർ ആയിരുന്നു പതിനൊന്നാം നൂറ്റാണ്ടു വരെ. 1139 ലെ രണ്ടാം ലാറ്ററൻ കൗൺസിൽ ആണ് പുരോഹിതന്മാർക്ക് വിവാഹം കഴിക്കാൻ കഴിയില്ലെന്ന് ഔദ്യോഗികമായി വിധിച്ചത്
ക്നായി തോമ്മായുടെ ഏക പത്‌നീ വ്രത ജീവിതത്തിൽ കരി വാരി തേക്കുവാൻ ശ്രമിക്കുന്ന സീറോ മലബാർ മെത്രാന്മാർ അവർക്ക് കൂട്ട് നിൽക്കുകയും കുടപിടിക്കുകയും ചെയ്യുന്ന മൂലക്കാട്ട് മെത്രാൻ ഒക്കെ താഴെ പറയുന്ന മാർപാപ്പാമാരുടെ ചരിത്രം കൂടി സ്മരിക്കണം.
അവിഹിത ബന്ധങ്ങളുടെയും വെപ്പാട്ടിമാരുടെയും അവരിൽ ഉണ്ടായ മക്കളുടെയും വ്രത്തികെട്ട ചരിത്രം ആണ് അവിടെ ഉള്ളത് . ഇങ്ങനെ ഉള്ള യാതൊരു ആരോപണം പോലും ഇല്ലാത്ത ഞങ്ങളുടെ പൂർവ പിതാവായ ക്നായി തോമ്മായെ അവഹേളിക്കുവാൻ ശ്രമിക്കുമ്പോൾ ആണ് ഇതൊക്കെ പറയുവാൻ ഞങ്ങൾ നിര്ബന്ധിതർ ആകുന്നത്
1. *പോപ്പ് അലക്സാണ്ടർ ആറാമൻ (റോഡ്രിഗോ ബോർജിയ, 1492-1503)*: നവോത്ഥാന മാർപ്പാപ്പമാരിൽ ഏറ്റവും കുപ്രസിദ്ധനായ അലക്സാണ്ടർ ആറാമൻ, സെസാരെയും ലുക്രേസിയ ബോർജിയയും ഉൾപ്പെടെയുള്ള തൻ്റെ നിരവധി മക്കളെ തുറന്ന് സമ്മതിക്കുകയും വെപ്പാട്ടിമാരുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്തു.
2. *പോപ്പ് ജൂലിയസ് II (Giuliano della Rovere, 1503–1513)*: മാർപ്പാപ്പ ആകുന്നതിന് മുമ്പ് ജൂലിയസ് രണ്ടാമൻ ഫെലിസ് ഡെല്ല റോവേർ എന്ന ഒരു മകളെങ്കിലും ജനിച്ചു..
3. *ഇന്നസെൻ്റ് എട്ടാമൻ മാർപ്പാപ്പ (ജിയോവാനി ബാറ്റിസ്റ്റ സിബോ, 1484-1492)*: ഇന്നസെൻ്റ് എട്ടാമൻ നിരവധി അവിഹിത കുട്ടികളുള്ളതായി അംഗീകരിക്കുകയും തൻ്റെ മാർപ്പാപ്പയുടെ കാലത്ത് അവർക്ക് അനുകൂലമായ വിവാഹങ്ങൾ ക്രമീകരിക്കുകയും ചെയ്തു.
4. *പോപ്പ് സെർജിയസ് മൂന്നാമൻ (904–911)*: സെർജിയസ് മൂന്നാമന് ശക്തയായ റോമൻ പ്രഭുവായിരുന്ന മരോസിയയുമായി ബന്ധമുണ്ടെന്ന് കിംവദന്തിയുണ്ട്. ചരിത്രപരമായ തെളിവുകൾ നിർണ്ണായകമല്ലെങ്കിലും അവരുടെ മകൻ പിന്നീട് ജോൺ പതിനൊന്നാമൻ മാർപാപ്പയായി മാറിയെന്ന് ആരോപിക്കപ്പെടുന്നു.
5. *ജോൺ പന്ത്രണ്ടാമൻ മാർപാപ്പ (955–964)*: ജോൺ പന്ത്രണ്ടാമൻ്റെ മാർപ്പാപ്പ പദവിയിൽ വെപ്പാട്ടിമാരുമായുള്ള അധാർമ്മിക പെരുമാറ്റ ആരോപണങ്ങളാൽ അടയാളപ്പെടുത്തിയിരുന്നു. സഭാ ചരിത്രത്തിലെ ഏറ്റവും അപകീർത്തികരമായ ഒന്നായി അദ്ദേഹത്തിന്റെ കാലഘട്ടം പലപ്പോഴും പരാമർശിക്കപ്പെടുന്നു.
6. *പോൾ രണ്ടാമൻ മാർപാപ്പ (പിയട്രോ ബാർബോ, 1464-1471)*: തെളിയിക്കപ്പെട്ടില്ലെങ്കിലും, അദ്ദേഹത്തിൻ്റെ മാർപ്പാപ്പയുടെ ഭൂരിഭാഗവും ഭരണപരവും ആചാരപരവുമായ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും സ്ത്രീകളുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധത്തെക്കുറിച്ച് തെളിവുകൾ ഉണ്ട്
എന്തായാലും ഫ്രാൻകോ, നാരീ പൂജ നടത്തിയ പഴയ കൊച്ചി ബിഷപ്പ്, റോബിൻ, കൊക്കൻ തുടങ്ങിയവരുടെ ശ്രേണിയിൽ ക്നായി തോമ്മാ ഇല്ല എന്നത് ബന്ധപ്പെട്ടവർ ഓർക്കുക.
ഇത് വരെ ചർച്ച ചെയ്യപ്പെടാത്ത ഉറഹാ മാർ യൗസേഫിന്റെ ഭാര്യയെ കുറിച്ചും ക്നായി തോമായുടെ കൂടെ ഉണ്ടായിരുന്ന ശെമ്മാശന്മാരുടെ ഭാര്യമാരെ കുറിച്ചും അവരുടെ പിന്തലമുറക്കാരെ കുറിച്ചും നമ്മൾ ചർച്ച ചെയ്യണം. അരമന മുറ്റത്തു സ്ഥാപിച്ചിരിക്കുന്ന യൗസേഫിന്റെ പ്രതിമയോട് ചേർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെ കൂടെ പ്രതിമ കൂട്ടി ചേർത്ത് ചരിത്രത്തോടും ഉറഹായിലെ യൗസേഫിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നീതി കാണിക്കണം.
Tags
Latest-News