സ്വന്തം പൈതൃകത്തെ കുറിച്ചുള്ള അറിവോ അവനവനെക്കുറിച്ച് ആത്മാഭിമാനമോ ഇല്ലാതെ ജനിക്കുന്നവരും വളരുന്നവരും ധാരാളം ഉണ്ട് പക്ഷെ അവരെ വളരുവാൻ സഹായിച്ചവരോടും സഹായിക്കുന്നവരോടും എങ്കിലും അവർ നന്ദി ഉള്ളവരാകാറുണ്ട്. എന്നാൽ നമ്മുടെ മെത്രാച്ചനും കെ സീ സീ, കെ സീ വൈ എൽ, കെ സി ഡബ്ള്യൂ എ തുടങ്ങിയുള്ള അങ്ങേരുടെ ഉപചാര വൃന്ദങ്ങൾക്കും എന്തേ സാധാരണ ജീവ ജാലങ്ങളിൽ കാണാറുള്ള നല്ല സ്വഭാവങ്ങൾ ഒന്നും ഇല്ലാതെ പോയത്?
അവനവനെ സ്വയം ശരിയായി ഒന്ന് നിർവചിക്കാൻ പോലും തയ്യാറില്ലാത്ത ശരിയായ നിർവചനത്തിൽ കാനോനികമായി കിട്ടിയിട്ടുള്ള രൂപതയെ ഇന്ത്യയിൽ സംരക്ഷിക്കാൻ തയ്യാറില്ലാതെ വടക്കരുടെ മേശയിൽ നിന്നും വീണു കിട്ടുമെന്നു വെറുതെ മോഹിച്ചും കൊണ്ട് കണ്ട തിണ്ണകൾ നിരങ്ങി നടക്കുന്ന ഇവന്മാരുടേതിനേക്കാൾ എത്രയോ ഭേദമാണ് തെരുവ് വേശ്യകളുടെ പ്രത്യയ ശാസ്ത്രം.
വിദേശത്തുള്ള മിഷനുകളും പള്ളികളും ഒന്നും തന്നെ എന്ടോഗമസ് ആയിരിക്കില്ല എന്ന ബോധ്യത്തിൽ അവിടങ്ങളിൽ ഉള്ളവരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനും അവരുടെ കീശയിലെ കാശടിച്ചു മാറ്റുന്നതിനും വേണ്ടി നടക്കുന്ന ഒരു തട്ടിപ്പു സംഘം എന്നല്ലാതെ ഇക്കൂട്ടരെ എന്ത് വിളിക്കണം?
അറിഞ്ഞു വിളമ്പിക്കിട്ടിയ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്ന ഇവർക്ക് റോമിൽ നിന്നും ഇനി ഒരു പുണ്ണാക്കും കിട്ടില്ല എന്ന നല്ല ബോധ്യത്തോടെ വിശ്വാസികളുടെ നേർച്ചപ്പെട്ടികളിൽ നിന്നും മോഷ്ടിച്ചെടുത്ത പണവുമായി ഒരു വിനോദ തീർഥാടനത്തിനു പോയിട്ടുള്ള ഇവറ്റകൾ ”പോയ് വരുമ്പോളെന്തു കൊണ്ടുവരും?
പണ്ടിങ്ങനെ ഒരു തിരുസംഘത്തിന്റെ റൊമിലേക്കുള്ള ഒരു പോക്ക് വിദേശങ്ങളിലെ ക്നാനായ മിഷനുകളുടെ കാര്യങ്ങക്ക് ഒരു തീരുമാനമാക്കി.
ഈ പോക്കിൽ ഇന്ത്യയിലെ എൻഡോഗമിക്കും ഒരു തീരുമാനം ഉണ്ടാക്കും പക്ഷെ അപ്പോഴും സമുദായ സംരക്ഷണ സംഘടനകൾ തമ്മിൽ തമ്മിൽ അടിച്ചു കൊണ്ടേയിരിക്കും.
- Sajan Kunnumpurath, Kidangoor