കോട്ടയം രൂപതാ അംഗങ്ങളായ ക്നാനായ കത്തോലിക്കാ അല്മായരുടെ മാത്രം സംഘടനയായ “ക്നാനായ കാത്തലിക് സൊസൈറ്റി” രൂപതാ മെത്രാൻ മാർ മാത്യു മൂലക്കാട്ടിലിനു നൽകുന്ന Fair Warning


January 22, 2025

The Arch Bishop of Kottayam
Knanaya Metropolitan’s House
Kottayam
Kerala 686001

Dear Arch Bishop Mar Mathew Moolakkattu, 


Sub: Immoral Activities of Knanaya Catholic Priests

സ്വ-വംശ വിവാഹ നിഷ്ഠയിൽ നില നിന്നു പോന്നിരുന്ന തെക്കും ഭാഗർക്കു വേണ്ടി,  അവരെ വടക്കും ഭാഗരിൽ നിന്ന് വേർപെടുത്തി തെക്കുഭാഗർക്കു മാത്രമായി 1911 ൽ സ്ഥാപിതമായ, പിൽക്കാലത്ത് അതിരൂപതയായി ഉയർത്തപ്പെട്ട  കോട്ടയം വികാരിയാത്തിന്റെ  ഇന്നത്തെ മെത്രാനായ മാർ മാത്യു മൂലക്കാട്ടിന്റെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചുകൊണ്ടും സത്വര പ്രശ്ന പരിഹാരവും  പ്രായശ്ചിത്തവും ആവശ്യപ്പെട്ടു കൊണ്ട് Knanaya Catholic Society നൽകുന്ന ഈ കത്ത്,  ക്നാനായ കത്തോലിക്കാ അതി രൂപതാ മെത്രാൻ എന്ന നിലയിൽ അങ്ങ് ഗൗരവ പൂർവം കണക്കിലെടുത്ത് പ്രശ്ന പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നു. 

കോട്ടയം അതിരൂപതാ അംഗങ്ങളായ അല്മയർക്കു മാത്രം അംഗത്വവും അധികാരവും ഉറപ്പു വരുത്തിക്കൊണ്ട് അവരുടെ ഭൂരി പക്ഷാഭിപ്രായങ്ങൾക്കു വില കൽപ്പിച്ചു കൊണ്ട് ,  ക്നാനായക്കാർക്കായി നിലവിൽ വന്നിട്ടുള്ള കോട്ടയം രൂപതയുടെ അഭിമാനവും ക്നാനായ സമുദായത്തിന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്ന ഉദ്ദേശ്യത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള “ക്നാനായ കത്തോലിക്കാ സൊസൈറ്റി ”. 

കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിട്ടുള്ള, കോട്ടയം അതി രൂപതാ അംഗങ്ങൾക്ക് വേണ്ടുന്ന ആത്മീയ ശുസ്രൂഷകളും സന്മാർഗോപദേശങ്ങളും  നൽകി ഒരു നല്ല ക്രൈസ്തവ ജനതയായി ജീവിക്കുവാൻ തെക്കും ഭാഗർക്കു മാർഗ ദീപങ്ങളായി വർത്തിക്കേണ്ട കോട്ടയം രൂപതാ വൈദീകർ പലരും ഇന്ന് അങ്ങയുടെ ഭരണത്തിൻ കീഴിൽ സാമ്പത്തിക തട്ടിപ്പുകൾ, മദ്യപാനാസക്തി, വിശ്വാസികളുടെ നേർച്ചപ്പണം ദുരുപയോഗം ചെയ്യൽ തുടങ്ങി വിവിധ അനാശാസ്യ പ്രവർത്തികളിലൂടെ ദുർമാർഗികളായി വർത്തിച്ചു കാണുന്ന സംഭവങ്ങളും പരിണത ഫലങ്ങളും  വർധിച്ചു കാണപ്പെടുന്ന സാഹചര്യങ്ങളിൽ, അവരെ തിരുത്തുവാനോ ശിക്ഷിക്കുവാനോ തയാറാകാതെ അവരുടെ കുറ്റകൃത്യങ്ങൾക്ക് അങ്ങ്  കൂട്ട്  നിൽക്കുന്നതായി കാണുന്നു 

കുറ്റകൃത്യങ്ങൾക്ക് കൂട്ട് നിൽക്കുന്നത് ശിക്ഷയര്ഹിക്കുന്ന കുറ്റ കൃത്യം തന്നെയെന്ന് , അങ്ങേക്കും അറിവുള്ളതായിരിക്കെ, മദ്യപിച്ചു കാറോടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് മറിച്ചിട്ട Fr: Joys Nannikunnel-ന് അർഹിക്കുന്ന ശിക്ഷ  വാങ്ങിക്കൊടുത്ത് മറ്റ്‌ വൈദികർക്ക് താക്കീതുകൾ നൽകുന്നതിന് പകരം രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്തും വിശ്വാസികളുടെ നേർച്ചപ്പണം വക മാറ്റി ചിലവഴിച്ചും ആ വൈദികനെ സംരക്ഷിക്കുകയല്ലേ  അങ്ങു ചെയ്തത് ?  അങ്ങേരെ വെള്ള പൂശാനും  അങ്ങേരുടെ കുറ്റ കൃത്യങ്ങൾ തേച്ചു മായ്ച്ചു കളയാനും രൂപതയിൽ നിന്നും ചെലവിട്ടത് വിശ്വാസികളുടെ നേർച്ചപ്പണം അല്ലാതെ അങ്ങ് അദ്ധ്വാനിച്ചു സ്വരുക്കൂട്ടിയ പണമല്ല  എന്ന തിരിച്ചറിവുണ്ടായാൽ നന്ന് 

നോട്ടിരട്ടിപ്പിക്കൽ മോഹത്തിൽ ഫാ. റ്റീനേഷ്  കുര്യൻ പിണർക്കയിൽ നഷ്ടമാക്കിയത് ഒന്നരക്കോടി രൂപ എങ്കിൽ,   ഈ കൊച്ചച്ചന് ഇത്രയും തുക എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കേണ്ടതല്ലേ?   അങ്ങ് അത് ചെയ്യാത്ത പക്ഷം ഈ തരം സാമ്പത്തിക അഴിമതികൾക്കു കൂട്ട് നിന്ന മെത്രാപ്പോലീത്തയായി അങ്ങ് മാറും അതിന്റെ പേരിൽ അങ്ങും ശിക്ഷാർഹനാകും  

ഇത്രയും തുക വീട്ടിൽനിന്ന് കൊണ്ടുവന്നതാണെന്ന വീരവാദം മുഴക്കുന്നുണ്ട്.  അങ്ങനെയെങ്കിൽ അതിനു തെളിവുകൾ കാണിക്കേണ്ടതുണ്ട്    

ഒരു വൈദികനിൽ നിന്നും പ്രതീക്ഷിക്കുവാൻ പാടില്ലാത്ത പ്രാകൃത സ്വഭാവക്കാരെ അവരുടെ ളോഹ ഊരി വെപ്പിച്ച് കോട്ടയം രൂപതയുടെ മാനം കാക്കുവാൻ അങ്ങേക്ക് ഉത്തരവാദിത്വമുണ്ട്  എന്ന കാര്യം അങ്ങയെ പ്രത്യേകിച്ച് ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ  

ഈ കത്ത് കൈപ്പറ്റി, രണ്ടാഴ്ചക്കുള്ളിൽ ഈ കത്തിന് മറുപടിയും മറു കൃതികളും പ്രായശ്ചിത്തവും ഉണ്ടാകാത്ത പക്ഷം വിവരം   Enforcement Directorate   ഉൾപ്പെടെ ഉത്തരവാദപ്പെട്ട Government Agency കൾക്കു പരാതി സമർപ്പിക്കുവാൻ ക്നാനായ കത്തോലിക്കാ സൊസൈറ്റി നിർബന്ധിതരാകും എന്ന് ബഹുമാന പൂർവം ഓർമ്മിപ്പിച്ചു കൊണ്ട്‌ 

വിനയ പൂർവം,

Sd/-

എബ്രഹാം ജോസഫ്  പുതിയിടത്തുശ്ശേരിൽ 

ജനറൽ സെക്രട്ടറി 
ക്നാനായ കാത്തലിക്ക് സൊസൈറ്റി


Post a Comment

Previous Post Next Post