ചില ഇടവകകളിൽ വികാരി തന്നെയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.അങ്ങനെയുള്ളവർക്ക് എങ്ങനെ ഇടവകയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയും??
ഇടവകകളിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അനുരജ്ഞന സമിതികൾ വേണ്ടമെന്നാണ് നിയമ സംഗ്രഹത്തിൽ പറയുന്നത്. അതിൻ്റെ അദ്ധ്യക്ഷൻ ഇടവക വികാരിയാണ്. എന്നാൽ പ്രശ്നങ്ങൾ തീർക്കുവാൻ ബാദ്ധ്യസ്ഥനായ വികാരി തന്നെ പ്രശ്‌നക്കാരനാവുന്ന കാഴ്ചയാണ് നീണ്ടൂർ ഇടവകയിൽ നടക്കുന്നത്.പ്രശ്നങ്ങൾ അവസാനിപ്പിക്കുവാൻ അയാൾ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല.
പ്രശ്നക്കാരനായ വികാരി പുതുപ്പറമ്പനെതിരെ മെത്രാന് പരാതി നല്കിയിട്ട് ഒൻപത് മാസം കഴിഞ്ഞിട്ടും അതൊന്നു പരിഗണിക്കാൻ പോലും മെത്രാൻ തയ്യാറല്ല. അയാളെ സംരക്ഷിക്കാനാണ് രൂപതാ നേതൃത്വം ശ്രമിക്കുന്നത്.
പിന്നെ വിശ്വാസികൾക്ക് എവിടെ നിന്നും നീതി ലഭിക്കും.?
ആകെയുള്ള വഴി രാജ്യത്തെ നീതിപീഠത്തെ ആശ്രയിക്കുക എന്നതാണ്.
ഷൈനി കുര്യാക്കോസിൻ്റെ മരണത്തിലും ഒരു വൈദികൻ്റെ പേര് പരാമർശിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. ഇത്തരം ചെറ്റ വൈദികരെ സംരക്ഷിക്കുന്നതു വഴിയായി നല്ല വൈദികർക്കും ബഹുമാനം നഷ്ടപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം.
ഏറ്റുമാനൂർ റെയിൽവേ പാളത്തിൽ രണ്ടു പെൺമക്കളുമായി ജീവിതം അവസാനിപ്പിച്ച ഷൈനിയുടെ മരണവുമായി ബന്ധപ്പെട്ട് പേര് പറയാൻ മടിക്കുന്ന ഒരു പുരോഹിതന്റെ വോയിസ് റെക്കാർഡ് കേട്ടു .
അദ്ദേഹം ഊന്നിപ്പറഞ്ഞത് കുടുംബപ്രശ്നത്തിൽ അച്ചന്മാർ ഇടപെടരുതെന്നാണ്. ഷൈനിയുടെ ഭർതൃ സഹോദരനായ പുരോഹിതന്റെ ഇടപെടലാണ് അവരുടെ കുടുംബത്തിൽ പ്രശ്നം രൂക്ഷമാക്കാൻ കാരണമെന്നു തെളിയുന്നു. അദ്ദേഹം പഠിച്ച മൂന്നു കോഴ്സുകൾ, എംഎസ്ഡബ്ല്യു വക്കീൽ പണി പൗരോഹിത്യം ഇത് മൂന്നും "കൂനൻപലകായ"പോലെ തലതിരിഞ്ഞതായിരുന്നു എന്ന് തെളിയുന്നു. ഭാര്യയെ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സഹോദരന് പക്ഷം പിടിച്ചു എന്നതാണ് ആ പുരോഹിതൻ ചെയ്ത തെറ്റ്. അത് പ്രശ്നം രൂക്ഷമാക്കുകയും ഷൈനി മരണം തെരഞ്ഞെടുക്കാൻ നിർബന്ധിതയാകുകയും ചെയ്തു.
ഭാര്യാഭർത്താക്കന്മാരുടെ തർക്കത്തിൽ ആരും പക്ഷം പിടിക്കരുത്, കാരണം രണ്ടുപേരും പറയുന്നത് അതിൽ തന്നെ ശരിയാണ്. പക്ഷംചേരാൻ ആരും ഇല്ലാതെ വരുമ്പോൾ രണ്ടുപേരും സ്വയം അടങ്ങി കൊള്ളും.
പേരില്ലാത്ത അച്ചൻ ഓഡിയോയിൽ പറയുന്നത് കുടുംബപ്രശ്നത്തിൽ അച്ചന്മാർ ഇടപെടരുതെന്നാണ്. എന്നാൽ കുടുംബകാരൃങ്ങളിലും കത്തനാരന്മാർ ഇടപെടരുത്. അച്ചനുള്ള മിക്കവാറും വീടുകളിൽ കാര്യങ്ങളുടെ അവസാനവാക്ക് അച്ചന്റേതാണെന്ന് വരുന്നുണ്ട്. എല്ലാ കാര്യത്തിലും അനാവശ്യമായി ഇടപെടുന്നവരുണ്ട്. ചില മാതാപിതാക്കന്മാർ "അച്ചൻമകനെ" പ്രശ്നത്തിലേക്ക് ഇടപെടുത്തുന്നുണ്ട്. അച്ചന്റെ സഹോദരങ്ങൾക്കും കെട്ടിവന്ന പെണ്ണുങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്ന അവസ്ഥ അത്തരം വീടുകളിൽ ഉണ്ട്. വീട്ടുകാർക്ക് അല്ലറ ചില്ലറ സാമ്പത്തിക സഹായം ലഭിക്കുന്നതിനാൽ ആർക്കും വിട്ടു പറയാൻ പറ്റാത്ത അവസ്ഥയും ഉണ്ട്. വീട്ടിലെ കാര്യങ്ങൾ നടത്താൻ നിരന്തരം വീട് സന്ദർശിക്കുന്ന അച്ചൻ മറ്റു സഹോദരങ്ങൾകൊക്കെ ബാധ്യതയായി മാറുന്ന പരാതി നേരത്തെ പലരും പറഞ്ഞതിവെളിച്ചത്തിലാണീകുറിപ്പ്. അച്ചന്റെ മുമ്പിൽ പ്രശ്നം വന്നാൽ അഭിപ്രായം പറഞ്ഞു പിൻവാങ്ങുക.
1985 ൽ ഇടവകയിൽ ധ്യാനിപ്പിക്കാൻ വന്ന ഒരു കപ്പുച്ചിൻ വൈദികനോട് വീടെവിടാ എന്ന് ചോദിച്ചപ്പോൾ സന്യാസിക്കെവിടാഡോ വീട് എന്ന മറുപടിയായിരുന്നു. ഇടവക വൈദികർ സന്യാസികൾ അല്ല എന്ന ന്യായം പറഞ്ഞോണ്ട് വരല്ല്. അച്ചനാകാൻ പോയവൻ ആ വഴിയെ പോവുകയാണ് നല്ലത്. കലപ്പയിൽ കൈവെച്ചിട്ട് തിരിഞ്ഞു നോക്കരുതെന്നാണ് ബൈബിളിൽ പറയുന്നത്.
ഒരാഴ്ച മുമ്പ് ഫാ:ജോഷി മയ്യാറ്റിൽ നടത്തിയ ഒരു പെരുന്നാൾ പ്രസംഗം ഇങ്ങനെയായിരുന്നു, "ഞങ്ങൾ അച്ചന്മാര് പുണ്യം പറഞ്ഞു പുണ്യം പറഞ്ഞ് നിങ്ങളുടെയൊക്കെ കാറ്റു കുത്തിക്കളഞ്ഞോ എന്ന് പ്രബലമായ സംശയമുണ്ട്. ധ്യാനം കൂടി കൂടി അല്മായരുടെ ഉശിര്കുറഞ്ഞോ എന്നും തോന്നുന്നു. ആത്മീയത ശക്തിപ്പെടുന്നത് കുടുംമ്പ ബന്ധത്തിലും തൊഴിൽ രംഗത്തും സമുദായ സാമൂഹ്യ മേഖലകളിലും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു." ഭക്തിപരമായ ഇടപെടലും അധികം വേണ്ടന്ന് ചുരുക്കം. വിഷയത്തിന്റെ ഗൗരവം അച്ചന്മാർക്കും മനസ്സിലായി വരുന്നുണ്ട്.
പ്രസിദ്ധ സുവിശേഷകനായിരുന്ന സാധു ഇട്ടിയവിര നാല് പതിറ്റാണ്ട് മുമ്പ് ഒരു മാസികയിൽ എഴുതിയ കുറിപ്പിന്റെ കുറെ ഭാഗങ്ങൾ ഇങ്ങനെയാണ്; "അല്മായരും വൈദികരെ പോലെ ക്രിസ്തുവിന്റെ പൂർണ്ണതയിലേക്ക് വളരേണ്ടവരാണ് അല്ലാതെ വൈദികരുടെ തണലിൽ എന്നും കഴിയേണ്ടവരല്ല. വൈദീകർ വിവാഹം ആശീർവദിച്ചാൽ മതി.അതുകഴിഞ്ഞ് മധുവിധുവിന് അവർ മധുവരന്മാരോടൊത്തു പോകണ്ട. അവർ ക്ഷണിച്ചാൽ തന്നെയും വൈദികർ പോകാതിരിക്കുകയാണ് വേണ്ടത്."
വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ വിയാനി പുണ്യാളാ വൈദികർക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
- കോട്ടയം ലേഖകൻ
Tags
Latest-News