പണവും സ്ഥാനമാനങ്ങളും ഒരു ബലഹീനതയായിരിക്കാൻ ഇടയുള്ള യൂദാസ് മുപ്പത് വെള്ളിക്കാശിന് കർത്താവിനെ ഒറ്റിക്കൊടുത്തു എങ്കിലും തൻ ചെയ്ത തെറ്റിനെ ഓർത്ത് മന:സ്ഥപിച്ചു പോയി തൂങ്ങി ചാകുവാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിച്ചു.
ഇന്നത്തെ പുരോഹിത വർഗം കുരിശിൽ കിടക്കുന്ന ക്രിസ്തുവിന്റെ കാൽ ചുവട്ടിലും കുരിശിൽ നിന്നിറക്കിയ കർത്താവിന്റെ കാൽക്കലും ഉത്ഥിതനായ കർത്താവിന്റെ ചുവട്ടിലും പിരിവിനായി പാത്രങ്ങൾ നിരത്തുന്നു. തെരുവിൽ പിച്ചച്ചട്ടിയെടുക്കുന്നവരും ജീവിക്കാൻ വേണ്ടി വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവരും ഇവരെ ക്കാൾ എത്രയോ ഭേദമായിരിക്കാം.
എന്തിനിവറ്റകളെ പറയുന്നു? ഈ കപട സന്യാസികളെ തിരിച്ചറിയുവാനോ തീർപ് കല്പിക്കുവാനോ കഴിയാതെ അവനവനിൽ കുടിയിരിക്കുന്ന ദെവത്തെ കാണുവാൻ കഴിയാതെ ഉഴലുന്ന വിശ്വാസികളെ നിങ്ങളും സഭയെ വില്പനച്ചരക്കാകുന്നവർ തന്നെ.
Tags
Latest-News