കത്തോലിക്ക വിശ്വാസികൾക്ക് രണ്ട് ഇടവക അംഗത്വം പാടില്ല.


വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന, അവിടങ്ങളിലുള്ള So Called ക്നാനായ മിഷനുകളിൽ അംഗത്വമെടുത്തിട്ടുള്ളവർക്ക് സ്നേഹ പൂർവം ഒരു മുന്നറിയിപ്പ്.

അറിഞ്ഞോ  അറിയാതെയോ സങ്കര ക്നാനായ മിഷനുകളിൽ മെമ്പർഷിപ്പ് എടുത്തവർ അറിയുക, കാനോൻ നിയമ പ്രകാരം “കത്തോലിക്ക വിശ്വാസികൾക്ക് രണ്ട് ഇടവക അംഗത്വം പാടില്ല” 

ക്നാനായക്കാർക് നാട്ടിൽ ഉള്ള ഇടവക അല്ലാതെ ലോകത്ത് ഒരു സ്ഥലത്തും നമ്മുടെ മെത്രാന് നേരിട്ട് അധികാരം ഉള്ള ഒരു ഇടവകയും ഇല്ലാ എന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണ്.  അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ സീറോമലബാർ മിഷനുകളിൽ മെമ്പർഷിപ്പ് എടുത്തു കഴിഞ്ഞാൽ (കോടതിയിൽ പല കേസുകൾക്ക് വേണ്ടി മെത്രാൻ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിന്റെയും/ഇപ്പോൾ വന്നിരിക്കുന്ന കോടതി വിധിയുടേയും വെളിച്ചത്തിൽ) കല്യാണത്തിന് നാട്ടിലെ നമ്മുടെ സ്വന്തം ക്നാനായ പള്ളി ഇടവകയുടെ പേര് വിളിച്ച് ചൊല്ലാൻ പറ്റാതെ വരുകയും കൂടാതെ ഇടവക ജനങ്ങൾ എതിർപ്പ് അറിയിച്ചാൽ ചിലപ്പോൾ സ്വന്തം ഇടവകയായ ക്നാനായ പള്ളികളിൽ വിവാഹം നടത്തുവാൻ പോലും സാധിക്കാതെ വരും. അടുത്തിടെ നാട്ടിൽ നടന്ന ചില വിവാഹങ്ങൾക്ക് നാട്ടിലെ ഇടവകപ്പള്ളിയുടെ പേര് വിളിച്ചു ചെല്ലുന്നത് ഇടവക ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് സീറോ മലബാർ മിഷൻന്റെ(സങ്കര മിഷൻ) പേരിൽ ആണ് വിളിച്ച് ചൊല്ലാൻ സാധിച്ചത്. അതും ഇടവക ജനങ്ങളുടെ ഔദാര്യം കൊണ്ട് മാത്രം.മെത്രാനും, വൈദികരും കാണിച്ചത് പോലെ കല്യാണത്തിന്റെ അന്ന് വധൂവരന്മാരെയും മാതാപിതാക്കളേയും മുൾമുനയിൽ നിർത്താൻ ഇടവക ജനങ്ങൾക്ക് താൽപര്യം ഇല്ലാത്തത് കൊണ്ടു മാത്രമാണു വിവാഹം നടത്താൻ സമ്മതിച്ച്.(എപ്പോഴും ഇടവക ജനങ്ങളുടെ ഔദാര്യം കിട്ടി എന്ന് വരില്ല)

അതുകൊണ്ട് ഇനി എങ്കിലും സങ്കര മിഷനുകളിൽ മെമ്പർഷിപ്പ് എടുക്കുന്നതിന് മുൻപ് നൂറു വട്ടം ആലോചിക്കുന്നത്  എല്ലാവർക്കും നല്ലതായിരിക്കും.അതുപോലെ കൂദാശകൾക്ക് വേണ്ടി വൈദികരുടെ നിർബന്ധത്തിനു വഴങ്ങി സങ്കര മിഷനുകളിൽ  മെമ്പർഷിപ് എടുത്തവർ, അത് നിയമപരമായി പിൻവലിക്കാൻ ശ്രമിക്കുന്നതും നന്നായിരിക്കും.

Post a Comment

Previous Post Next Post