Adv. A Cherian
Court road, Muvattupuzha.
Ph: 8921341852
To
ശ്രീ. കെ.ജെ. ജോസഫ് (സാവിയോ)
കുന്നച്ചേരി, കടത്തുരുത്തി
കോട്ടയം, പിൻ 686 604,
ക്നാനായ കത്തോലിക് സൊസൈറ്റി, പോസ്റ്റ് ബോക്സ് നമ്പർ 10, വടയാതൂർ, കോട്ടയം, കേരള എന്നയാളുടെ നിർദ്ദേശപ്രകാരം താങ്കളെ ബോധിപ്പിക്കുന്നത്.
മേൽ പ്രസ്താപിക്കപ്പെട്ട വ്യക്തി എന്റെ കക്ഷിയാണ്. ഈയിടെ ക്നാനായ കത്തോലിക്ക സമുദായംഗമായ ഷൈനിയും രണ്ടുമക്കളും മരണപ്പെട്ടിരുന്നു. എന്നാൽ അത്യന്തം ദുഖകരമായ ടി സംഭവത്തിൽ സമുദായാംഗങ്ങളും, ബന്ധുമിത്രാദികളും മനോവേദനയിലും, നിരാശയിലും കഴിഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ യൂട്യൂബിലൂടേയും മറ്റ് ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടേയും താങ്കൾ മരണപ്പെട്ട ഷൈനിക്കും സമുദായത്തിനെതിരെയും മറ്റും നടത്തിയ അടിസ്ഥാനരഹിതവും തികച്ചും അപകീർത്തികരവുമായ പ്രസ്താവനകൾ എന്റെകക്ഷിക്കും ടിയാൻ ഉൾപ്പെടുന്ന സുമദായത്തിനും താങ്ങാവുന്നതിനപ്പുറവും, വാസ്തവ വിരുദ്ധവുമാണ്.
മരണപ്പെട്ട ഷൈനി മയക്കുമരുന്നിന് അടിമയാണെന്നും, മാനസീക വൈകല്യങ്ങൾ ഉണ്ടായിരിക്കാമെന്നും മറ്റും നിങ്ങൾ നടത്തിയ പ്രസ്താവനയിലൂടെ വസ്തുതകൾ വളച്ചൊടിച്ച് ടി വിഷയത്തെ വളച്ചൊടിച് മ്ലേച്ഛമായ കാഴ്ചപ്പാട് സമൂഹത്തിലാകമാനം ഉണ്ടാക്കുവാൻ ബോധപൂർവ്വം ഉദ്ദേശിച്ച് പ്രവർത്തിച്ചതായി ബോധ്യപ്പെട്ടിരിക്കുന്നു. എന്നാൽ ടി ആരോപണങ്ങൾ ഉന്നയിച്ച് താങ്കൾക്ക് ആയതിന് ഉപോൽബലകമായ യാതൊരു തെളിവുകളും ഉയർത്തി കാണിക്കുവാൻ സാധിച്ചിട്ടില്ലാത്തതും, ആയതിനൊന്നും തനിക്ക് സാധിക്കില്ലെന്ന ഉത്തമവിശ്വാസമുണ്ടായിരുന്നതു കൊണ്ടുകൂടിയാണ് താങ്കൾ മേൽപ്പടിയുന്നയിച്ച പ്രസ്താവനയിൽ സാദ്ധ്യതയെ ദ്യോദിപ്പിക്കുന്നവിധം " മയക്കുമരുന്നിനടിമയോ, മാനസീക വൈകല്യങ്ങൾ ബാധിച്ചിരിക്കാമെന്നും മറ്റും ഉറപ്പില്ലാതെ പ്രസ്താവിച്ചി രിക്കുന്നത് വഴി താങ്കളുടെ കുടിലതയേയും ഭാവിയിലുണ്ടാകുന്ന നിയമപരമായ ബാദ്ധ്യതയിൽ നിന്നും രക്ഷപ്പെടുന്നതിന് കൂടിയാണെന്ന് ആരോപിക്കാതിരി ക്കാനാവാത്തതാണ്. മാത്രമല്ല ഇപ്രകാരം സാദ്ധ്യതയെ സൂചിപ്പിക്കുന്നവിധം അപക്വവും ഉദാസീനവുമായ പ്രസ്താവനകൾ വഴി അന്തരിച്ച ഷൈനിയേയും കുടുംബത്തിനും, കൂടാതെ എന്റെകക്ഷി ഉൾപ്പെടുന്ന ക്നാനായ കാത്തോലിക്കാ സമുദായത്തിനും അപകീർത്തിയും സമൂഹത്തിൽ അവമതിപ്പും ഉണ്ടാകണം എന്നുദ്ദേശിച്ചും ബോധപൂർവ്വം പ്രവർത്തിച്ചതാണെന്ന് ഉറപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്തതാണ്. മാത്രമല്ല താങ്കളുടെ ടി തെറ്റായ പ്രസ്താവനയും ആയതിന്റെ സമൂഹമധ്യത്തിലെ പ്രചരണങ്ങളും മരണപ്പെട്ട ഷൈനിയുടേയും ബന്ധുമിത്രാദികളുടേയും പ്രശസ്തിയേയും സൽപ്പേരിനേയും കളങ്കപ്പെടു ത്തിയിരിക്കുന്നു. അതോടൊപ്പം ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്കും, മരണപ്പെട്ട ഷൈനിയെ ആത്മാർത്ഥമായി തിരിച്ചറിഞ്ഞ സുഹൃത്തുക്കൾക്കും കൂടി വലിയ വൈകാരിക ദുഃഖവും ദുരിതവും വരുത്തി വയ്ക്കുകയും, ക്നാനായ സമൂഹത്തിന്റെ വികാരങ്ങളെ മാരകമായി വണപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
നിങ്ങളുടെ മേൽപ്പടിയുള്ള പ്രവർത്തികൾ അധാർമ്മികവും അതോടൊപ്പം തന്നെ നിയമപരമായി ഒരു പൗരനെന്ന നിലയിൽ താങ്കൾ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ പരസ്യവും ഗുരുതരവുമായ ലംഘനങ്ങളുമാണ്. താങ്കൾ വ്യാജ പ്രചരണത്തിലൂടെ പൊതുസമൂഹത്തിൽ ക്നാനായ സഭയ്ക്കും മരണപ്പെട്ട ഷൈനിക്കും ബോധപൂർവ്വം അവമതിപ്പുണ്ടാക്കി. സോഷ്യൽ മീഡിയയിലൂടെ വ്യാജം പ്രചരിപ്പിച്ച് ടി വിഷയത്തിൽ തെറ്റായതും ദുരുദ്ദേശപരിതവുമായ പോതുബോധനം സൃഷ്ടിച്ചു. മാത്രമല്ല ടി വിഷയത്തിൽ ദുഷ്പ്രചരണം നടത്തി ഷൈനിയുടെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചവർക്കെതിരെ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന പൊതുബോധത്തെ വഴി തിരിച്ച് വിട്ട് അവരെയൊക്കെ സമൂഹമധ്യത്തിൽ ന്യായീകരിക്കപ്പെടുന്നതിന് സാഹചര്യമൊരുക്കി.
ആയതിനാൽ താങ്കൾ നടത്തിയ മേൽപ്പടിയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നിന്നും പിൻ തിരിഞ്ഞ് മരണപ്പെട്ട ഷൈനിയുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ക്നാനായ സമൂഹത്തിനുമുണ്ടായ അപകീർത്തിക്കും മാനഹാനിക്കും ഹേതുവായി താങ്കൾ നേരിട്ടോ
അഥവാ മറ്റാരെങ്കിലും വഴിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട സകല പ്രസ്താവനകളും ആയതിനെ സംബന്ധിച്ച് ഉള്ളടക്കവും നീക്കം ചെയ്യുകയും, പൊതുവായി ക്ഷമാപണം നടത്തുകയും ആയത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടേയും രണ്ട് പ്രമുഖ മലയാളം പത്രങ്ങളിലൂടേയും പരസ്യമാക്കുകയും ചെയ്യുക. ടി പൊതു ക്ഷമാപണത്തിലൂടെ തന്നെ ഇനിയും താങ്കൾ ഇത്തരം പ്രസ്താവനകളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ഈ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുക അല്ലാത്തപക്ഷം താങ്കൾക്കെതിരെ ശക്തമായ സിവിൽ ക്രിമിനൽ നടപടികളെടുക്കുന്നതായിരിക്കും.
അഡ്വ. എ. ചെറിയാൻ
28.03.2025.
Tags
Latest-News